---
title: "കൊയിലാണ്ടിയിൽ  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം"
english_title: "A private bus and a bike collided in Koilandi. A student from Kannur met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160121/A private bus and a bike collided in Koilandi. A student from Kannur met a tragic end"
published_at: "2023-11-06T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65492985781e7_images_(39).jpeg"
keywords: []
---

# കൊയിലാണ്ടിയിൽ  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ; കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

## Article Content

കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയ്ക്ക് അടുത്ത് ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുകുന്ന് സ്വദേശി ആസിഫ് (19 ) ആണ് മരിച്ചത്.

മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മുഹ്സിൻ എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160121/A private bus and a bike collided in Koilandi. A student from Kannur met a tragic end)